നമ്മുടെ സാമൂഹ്യബോധവും പരിസ്തിതി ബോധവും എവിടെയെത്തി എന്നതിന് ഉത്തമ ഉദാഹരണം രയറോത്ത് നടന്നിരിയ്ക്കുന്നു!
മുകളില്‍ കൊടുത്ത വാര്‍ത്ത ഇതു വരെ വായിയ്ക്കാത്തവര്‍ തീര്‍ച്ചയായും വായിയ്ക്കണം.
പുതിയ കച്ചവട സ്ഥാപനം തുടങ്ങുമ്പോള്‍ പഴയ, ബാക്കിയായ കെട്ടുകണക്കിന് കുപ്പി കീടനാശിനി അല്പവും മടി കൂടാതെ തങ്ങളുടെ അടുത്ത പുഴയിലേയ്ക്ക് കെട്ടിത്താഴ്ത്തുന്നവരുടെ ബോധം എന്തായിരിയ്ക്കും?
![]() |
പുഴയില്‍ നിന്നും ശേഖരിച്ച കീടനാശിനികള്‍: മാതൃഭൂമി |
ഇവര്‍ ഇത്രയും കാലം ജീവിച്ചിട്ട് ഈ സമൂഹത്തില്‍ നിന്നും എന്തു ബോധമാണ് സ്വീകരിച്ചിരിയ്ക്കുക? ഇത്തരം ആള്‍ക്കാര്‍ ജീവിച്ചിട്ട് ഈ സമൂഹത്തിനെന്താണ് ഗുണം?
കണ്ണാടി പോലുള്ള അമൃതജലം ഒഴുകുന്ന നൂറുകണക്കിന് പേര്‍ നിത്യവും മുങ്ങിക്കുളിയ്ക്കുന്ന അപൂര്‍വ ജൈവ സമ്പത്തുള്ള രയറോം പുഴയിലേയ്ക്കാണ് ഈ സമൂഹ്യ ദ്രോഹികള്‍ കൊടും വിഷം തള്ളി വിട്ടത് എന്നോര്‍ക്കുമ്പോള്‍ സങ്കടവും ലജ്ജയും തോന്നുന്നു.
നാം മലയാളി സമൂഹം പതിച്ചുകൊണ്ടിരിയ്ക്കുന്ന പടുകുഴിയുടെ ആഴം വെളിവാക്കുന്നതാണ് ഈ സംഭവം. ഞാനും എന്റെ സ്വന്തവും മാത്രം മതി, ബാക്കിയെന്തായാലും എനിയ്ക്കെന്താ എന്ന ഈ രീതി നമ്മുടെയെല്ലാം മുഖമുദ്രയായി കഴിഞ്ഞിരിയ്കുന്നു.
ശത്രുക്കള്‍ പോലും ചെയ്യാന്‍ മടിയ്ക്കുന്ന ഈ പ്രവൃത്തി ചെയ്തവര്‍ക്ക് നിയമം അനുശാസിയ്ക്കുന്ന ഏറ്റവും കഠിന ശിക്ഷ നല്‍കേണ്ടതാണ്.
പരിസ്ഥിതിയെന്നും കണ്ടലെന്നും കേള്‍ക്കുമ്പോള്‍ ഉറഞ്ഞു തുള്ളുന്ന ആരേയും ഇതു വരെ രയറോത്തേയ്ക്കു കണ്ടില്ല!
ഇതുസംബന്ധമായ വാര്‍ത്തകള്‍:
മാതൃഭൂമി, മാതൃഭൂമി