നമ്മുടെ സാമൂഹ്യബോധവും പരിസ്തിതി ബോധവും എവിടെയെത്തി എന്നതിന് ഉത്തമ ഉദാഹരണം രയറോത്ത് നടന്നിരിയ്ക്കുന്നു!
മുകളില്‍ കൊടുത്ത വാര്‍ത്ത ഇതു വരെ വായിയ്ക്കാത്തവര്‍ തീര്‍ച്ചയായും വായിയ്ക്കണം.
പുതിയ കച്ചവട സ്ഥാപനം തുടങ്ങുമ്പോള്‍ പഴയ, ബാക്കിയായ കെട്ടുകണക്കിന് കുപ്പി കീടനാശിനി അല്പവും മടി കൂടാതെ തങ്ങളുടെ അടുത്ത പുഴയിലേയ്ക്ക് കെട്ടിത്താഴ്ത്തുന്നവരുടെ ബോധം എന്തായിരിയ്ക്കും?
![]() |
പുഴയില്‍ നിന്നും ശേഖരിച്ച കീടനാശിനികള്‍: മാതൃഭൂമി |
ഇവര്‍ ഇത്രയും കാലം ജീവിച്ചിട്ട് ഈ സമൂഹത്തില്‍ നിന്നും എന്തു ബോധമാണ് സ്വീകരിച്ചിരിയ്ക്കുക? ഇത്തരം ആള്‍ക്കാര്‍ ജീവിച്ചിട്ട് ഈ സമൂഹത്തിനെന്താണ് ഗുണം?
കണ്ണാടി പോലുള്ള അമൃതജലം ഒഴുകുന്ന നൂറുകണക്കിന് പേര്‍ നിത്യവും മുങ്ങിക്കുളിയ്ക്കുന്ന അപൂര്‍വ ജൈവ സമ്പത്തുള്ള രയറോം പുഴയിലേയ്ക്കാണ് ഈ സമൂഹ്യ ദ്രോഹികള്‍ കൊടും വിഷം തള്ളി വിട്ടത് എന്നോര്‍ക്കുമ്പോള്‍ സങ്കടവും ലജ്ജയും തോന്നുന്നു.
നാം മലയാളി സമൂഹം പതിച്ചുകൊണ്ടിരിയ്ക്കുന്ന പടുകുഴിയുടെ ആഴം വെളിവാക്കുന്നതാണ് ഈ സംഭവം. ഞാനും എന്റെ സ്വന്തവും മാത്രം മതി, ബാക്കിയെന്തായാലും എനിയ്ക്കെന്താ എന്ന ഈ രീതി നമ്മുടെയെല്ലാം മുഖമുദ്രയായി കഴിഞ്ഞിരിയ്കുന്നു.
ശത്രുക്കള്‍ പോലും ചെയ്യാന്‍ മടിയ്ക്കുന്ന ഈ പ്രവൃത്തി ചെയ്തവര്‍ക്ക് നിയമം അനുശാസിയ്ക്കുന്ന ഏറ്റവും കഠിന ശിക്ഷ നല്‍കേണ്ടതാണ്.
പരിസ്ഥിതിയെന്നും കണ്ടലെന്നും കേള്‍ക്കുമ്പോള്‍ ഉറഞ്ഞു തുള്ളുന്ന ആരേയും ഇതു വരെ രയറോത്തേയ്ക്കു കണ്ടില്ല!
ഇതുസംബന്ധമായ വാര്‍ത്തകള്‍:
മാതൃഭൂമി, മാതൃഭൂമി
എന്തൊരു ചെറ്റത്തരം......ലോകം മുഴുവന്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ പറ്റി ബോധവാന്മാരായികൊണ്ടിരിക്കെ നമ്മുടെ നാട്ടില്‍ ഇങ്ങനെയും.....ലജ്ജാവഹം........സസ്നേഹം
ReplyDeleteസാമൂഹ്യ ദ്രോഹികള്‍. മാതൃകപരമായി ശിക്ഷിക്കണം
ReplyDeleteഇതു ചെയ്തവണ്ടേ ഒന്നും കൈ വെട്ടാന്‍ ഇവിടെ ഒരുത്തനും ഇല്ലെ ..അല്ല എവിടെയും പരിസ്ത്തിതി എന്നും പറഞ്ഞു കവിത പടി നടക്കുന്ന ടീച്ചര്‍ എവിടെ പോയി ....ഇതു ശരിക്കും നമ്മുടെ നാടിനു നാണക്കേട ....മറ്റുള്ളവര്‍ എന്ടയാലും വേണ്ടില്ല ഞാനും എന്റെ ഫാമിലിയും നന്നായ മതി എന്ന് കരുതുന്ന ചെല ആള്‍ക്കാര നമ്മുടെ നാടിന്ടെ ശാപം .........
ReplyDeleteമലയാളിയുടെ പൊതു ബോധത്തിനു ഉദാഹരണമാണ് ഈ സംഭവം.
ReplyDeleteകഷ്ടമെന്നല്ലാതെ എന്ത് പറയാന്‍?
ഹായ് ചേട്ടാ ഞാന്‍ കമെന്റ് ചെയ്യുമ്പോള്‍ preethi എന്നാ നെയിം കാണിക്കുന്നു ..നേരത്തെ പ്രീതി എന്നാ പേരില്‍ വന്ന അഭിപ്രായം എന്ടെത .....sunilkumar yadav...
ReplyDeleteഎവിടെ കവയിത്രികള്‍ ?
ReplyDeleteഎവിടെ പരിസ്ഥിതി സംരക്ഷകര്‍ ?
എവിടെ കണ്ടല്‍ സംരക്ഷകര്‍ ?
എവിടെ പുഴ സംരക്ഷകര്‍ ?
ഞങ്ങളുടെ എം.പി. സുധാകരനെ അവിടെ കണ്ടില്ല..
കാക്കത്തൊള്ളായിരം പരിസ്ഥിതി സംഘടനക്കാരെയും കണ്ടില്ല..
എന്റെ പ്രിയ പുഴ..
നീ മരിയ്ക്കുമോ?
നിന്നെ കൊല്ലുമോ?
എല്ലാം നശിപ്പിക്കുന്നതിന്റെ ഫലമായി ഭൂമി തന്നെ മനുഷ്യനു തിരിച്ചടി ൻൽകാൻ തുടങ്ങിയിരിക്കുന്നു. പല വിധത്തിലായി....എന്നിട്ടും മനുഷ്യനു നന്നാകാനുള്ള ത്വര കാണുന്നില്ല. ഇങ്ങനെയുള്ള സാമൂഹ്യദ്രൊഹികൾക്ക് നല്ല ശിക്ഷ തന്നെ നൽകണം.
ReplyDeleteഎല്ലാം വിഷമയം..ശ്വസിക്കുന്ന വായു ,കുടിക്കുന്ന ,കുളിക്കുന്ന വെള്ളം,ഭക്ഷണം,എല്ലാം..എന്താ ചെയ്ക...
ReplyDeleteഎന്റമ്മേ !! എത്ര വലിയ വിവരമില്ല്യായ്മ ആണിത്.കഷ്ടം.
ReplyDeletemoonu load pestisides ennanu mangalam report cheytirikkunnathu. ithine vivaramillayma ennano parayende?
ReplyDeleteഈ ക്രൂരതക്ക് മാപ്പ് കൊടുത്താല്‍ അത് ഒരു രാജ്യ ദ്രോഹിയെ വെറുതെ വിടും പോലെ ആകും .
ReplyDeleteഇത് അറിവില്ലായ്മ ഒന്നും അല്ല , പണത്തിനു വേണ്ടി ഇവര്‍ ആരെയും കൊല്ലാന്‍ മടിക്കാത്തവര്‍ .
കുപ്പം ,പഴയങ്ങാടി , തുടങ്ങിയ പുഴയില്‍ പോലും ഇത് അപകട കരാമയി പ്രഹരം ഏല്പിച്ചിരിക്കുന്നു .
ഡിയര്‍ ബിജു , നിങ്ങളുടെ പുഴയോട് എങ്ങനെ ഈ ക്രൂരത ചെയിതു ഈ മൃഗങ്ങള്‍ ............
ഈ ക്രുരതക്ക് മാപ്പില്ല മാപ്പില്ല ........
പുഴയില്‍ കീടനാശിനി: എ.കെ.ആന്റണി ഇടപെട്ടു; നടപടികള്‍ ശക്തമാക്കുന്നു
Posted on: 06 Aug 2010
കണ്ണൂര്‍: ആലക്കോട് രയരോം പുഴയില്‍ കീടനാശിനി തള്ളിയ സംഭവത്തില്‍ നടപടികള്‍ ഊര്‍ജിതമാക്കുന്നു. ഗ്വാളിയറിലെ പ്രതിരോധ യൂണിറ്റിന് കീഴിലുള്ള ന്യൂക്ലിയര്‍ ബയോളജിക്കല്‍ ആന്‍ഡ് കെമിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍നിന്ന് കീടനാശിനികള്‍ നിര്‍വീര്യമാക്കുന്നതിനായി വെള്ളിയാഴ്ച വിദഗ്ദ്ധസംഘം ആലക്കോട്ടെത്തും. മുതിര്‍ന്ന ശാസ്ത്രജ്ഞന്‍മാരായ ഡോ. എ.കെ.ഗുപ്ത, ഡോ. അഭിജിത്ത്‌നാക്, ഡോ. സി.രാമകൃഷ്ണന്‍ എന്നിവരടങ്ങിയ മൂന്നംഗസംഘം പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് എത്തുന്നത്. പുഴയില്‍നിന്നും സമീപ പ്രദേശങ്ങളില്‍നിന്നും ശേഖരിച്ച കീടനാശിനികള്‍ എങ്ങിനെ നിര്‍വീര്യമാക്കാം എന്നതിനെക്കുറിച്ചും ഇപ്പോഴും പുഴയിലുള്ള കീടനാശിനികള്‍ എങ്ങനെ കൈകാര്യംചെയ്യാം എന്നതിനെക്കുറിച്ചും വിദഗ്ദ്ധസംഘം പരിശോധിക്കും.
ദേശീയ ദുരന്തനിവാരണ സേനയിലെ സംഘം വെള്ളിയാഴ്ച രാവിലെ പത്ത്മണിക്ക് ആലക്കോട്ട് എത്തും. കോഴിക്കോട്ടും ചെന്നൈയിലുമുള്ള യൂണിറ്റുകളുടെ ഒരു സംയുക്തസംഘമാണ് ഇത്. അടിയന്തര സാഹചര്യങ്ങള്‍ കൈാര്യംചെയ്യുന്ന സംഘമാണിത്.
തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തുനിന്ന് പ്രകൃതി ദുരന്ത നിവാരണസംഘവും വെള്ളിയാഴ്ച ആലക്കോട്ട് എത്തുമെന്ന് റവന്യൂ മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരം തുടര്‍ നടപടികള്‍ക്ക് നേതൃത്വംനല്‍കാന്‍ തളിപ്പറമ്പ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ഹനീഫ് റാവുത്തറിന്റെ നേതൃത്വത്തില്‍ പ്രത്യേക ടീം രൂപവത്കരിച്ചിട്ടുണ്ട്. വ്യാഴാഴ്ച സ്ഥലം സന്ദര്‍ശിച്ച കെ.സി.ജോസഫ് എം.എല്‍.എയാണ് സംഭവത്തിന്റെ ഗുരുതരാവാസ്ഥ കേന്ദ്ര പ്രതിരോധമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയത്.
അതേസമയം നേവിസംഘം വരില്ലെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. മാരകവിഷംകലര്‍ന്ന ജലത്തില്‍ മുങ്ങിത്തപ്പാനുള്ള സംവിധാനം ഇവര്‍ക്കില്ലത്രെ. പുഴയിലെ കീടനാശിനികള്‍ നീക്കംചെയ്യുന്നതിനിടയില്‍ വിഷബാധയേറ്റ ഏഴുപേരുടെ ചികിത്സയും മറ്റ് ചെലവുകളും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി കെ.പി.രാജേന്ദ്രന്‍ കെ.സി.ജോസഫ് എം.എല്‍.എ യെ അറിയിച്ചിട്ടുണ്ട്. തളിപ്പറമ്പില്‍നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം പുഴയില്‍ തിരച്ചല്‍ തുടരുകയാണ്. വ്യാഴാഴ്ച ആറാട്ട്കടവ്, മഞ്ഞക്കാട് എന്നിവിടങ്ങളില്‍നിന്ന് മുപ്പതോളം കീടനാശിനിക്കുപ്പികള്‍ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് കണ്ടെടുത്തു. മെഡിക്കല്‍ വിഭാഗത്തിന്റെ പ്രത്യേകക്യാമ്പ് പുഴയുടെ സമീപത്തുള്ള പ്രവര്‍ത്തനം തുടരുകയാണ്.
രയറോം പുഴയിലെ രാസമാലിന്യം നീക്കാന്‍ നാവിക സേന വരുന്നു എന്ന് വാര്‍ത്ത. ഇന്ന് എല്ലാ ചാനലുകളിലും രയറോം പുഴയെ കണ്ടു. മറ്റൊരു സാഹചര്യത്തിലായിരുന്നെങ്കില്‍ ഞാനെന്തു സന്തോഷിച്ചേനെ..!
ReplyDeleteഎന്നാലിപ്പോള്‍ ..സങ്കടവും ലജ്ജയുമ്മാണ് തോന്നുന്നത്..
ഇത് വളരെ വലിയ ക്രൂരത തന്നെ. മനുഷ്യരും ജീവജാലങ്ങളും ആശ്രയിക്കുന്ന പുഴയെ ഈ വിധം മലിനപ്പെടുത്തിയവരെ തക്കതായി ശിക്ഷിക്കുക തന്നെ വേണം. എത്രയോ ജീവികളാണ് ഈ ക്രൂരതക്കിരയായത്.
ReplyDeleteഇത്തരം സാമൂഹ്യദ്രോഹികളെ പരസ്യമയി ശിക്ഷിക്കണം.
ReplyDeleteകണ്ടല്‍ കാടിന് വേണ്ടി ചന്ദ്രഹാസമിളക്കിയവര്‍ എവിടെ പൊയി?
ഒരു നാടിന്‍റെ സമ്രുദ്ധിയും, സന്തോഷവുമാണ് പുഴകള്‍ അതിനെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ കൂടി കടമയാണ്‍. ബിജുവിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നു.
ഇത്തരം കൊലപാതകം ചെയ്യുന്ന സാമൂഹ്യദ്രോഹികളെ ഒരിക്കലും വെറുതെ വിടാൻ പാടില്ല. പുഴയിലെ ജന്തുസസ്യങ്ങൾക്ക് വേണ്ടി സമരം ചെയ്യാൻ ഇപ്പോൾ ഇവിടെ ആരും ഇല്ലെ?
ReplyDeleteഈ കൊടുംപാതകം ചെയ്തവര്‍ക്ക് മാതൃകാപരമായ ശിക്ഷ കിട്ടാനായി പറ്റുന്ന വേദികളില്‍ എല്ലാം ശബ്ദം ഉയര്‍ത്താന്‍ ശ്രമിക്കാം നമുക്ക്.
ReplyDeletesuhruthe ee vaartha pathrathil kandappol aadyam thankale aanu orthathu.. ithranaalum rayarom enna peru thankalude srishti aanennaanu njan karuthiyathu....
ReplyDeleteഎം.യു. പ്രവീണ്‍ : “ജനയുഗ”ത്തില്‍ എഴുതിയ ലേഖനം.
ReplyDeleteഒരു നദിനിറയെ മരണം
വര്‍ഷങ്ങള്‍ക്കുമുമ്പ് വെസ്റ്റ് വെര്‍ജീനിയയിലെ ഒരു സമ്പന്ന കോളനിയില്‍വെച്ച് യൂണിയന്‍ കാര്‍ബൈഡ് എന്ന കീടനാശിനി നിര്‍മാണ കമ്പനിയിലെ ഉദ്യോഗസ്ഥര്‍ ഒരു രഹസ്യ കൂടിക്കാഴ്ച നടത്തി. മൊണ്‍സാന്റോ, ഡൂപോണ്‍ഡ് ദ മെനോര്‍ തുടങ്ങിയ വ്യാവസായിക, കീടനാശിനി ഭീമന്‍മാര്‍ തങ്ങളുടെ ഫാക്ടറി സ്ഥാപിച്ച അമേരിക്കയിലെ കനവാ നദീതീരത്ത് തങ്ങള്‍ക്കും ഒരു ഫാക്ടറി സ്ഥാപിക്കണമെന്നതായിരുന്നു ആ കൂടിക്കാഴ്ചയുടെ ഉദ്ദേശ്യം.
ഫാക്ടറി സ്ഥാപിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ആയിരങ്ങള്‍ ഈ പ്രദേശത്ത് കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗത്തിന് അടിമപ്പെട്ടു എന്ന സത്യം 1970 ല്‍ നടന്ന ഒരു പഠനം പുറത്തുവിട്ടു.
'ശ്വസിച്ചാല്‍ മരണം' എന്ന ലേബലൊട്ടിച്ച് യൂണിയന്‍ കാര്‍ബൈഡിന്റെ ഈ കമ്പനി ലോകത്തെമ്പാടും അയച്ച മീഥൈന്‍ ഐസോസൈനേറ്റ്, സെവിന്‍ എന്ന പേരില്‍ പിന്നീട് ലോകമെമ്പാടും പ്രചരിച്ച കൊടും കീടനാശിനിയിലെ മുഖ്യ ഘടകമായിരുന്നു. ഏതാനും തുള്ളി വെള്ളവുമായോ അല്ലെങ്കില്‍ ലോഹപ്പൊടിയുമായോ സമ്പര്‍ക്കത്തില്‍ വരുന്നനിമിഷം അനിയന്ത്രിതമായ പ്രതിപ്രവര്‍ത്തനം സംഭവിച്ച് ആഴത്തിലുള്ള ദുരന്തം സൃഷ്ടിക്കാന്‍ കഴിയുന്ന മീഥൈല്‍ ഐസോ സൈനേറ്റിന്റെ മറ്റൊരു രൂപമായിരുന്നു സെവിന്‍ എന്ന കീടനാശിനി.
1984 ഡിസംബര്‍ മാസം രണ്ടാം തീയതി ഭോപ്പാലിലെ യൂണിയന്‍ കാര്‍ബൈഡിന്റെ കീടനാശിനി ഫാക്ടറിയിലെ വിഷചോര്‍ച്ച കൊന്നൊടുക്കിയത് പതിനാറായിരത്തിനും മുപ്പതിനായിരത്തിനും ഇടയില്‍ ജനങ്ങളെയാണ്. അഞ്ചുലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുകയും പിന്നീട് തലമുറകളിലേയ്ക്ക് പടരുകയും ചെയ്ത ലോകത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തങ്ങളിലൊന്നായിരുന്നു ഭോപ്പാലിലേത്. അന്ന് ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡ് എന്ന ബഹുരാഷ്ട്ര ഭീമന്‍ ഉല്‍പാദിപ്പിച്ചിരുന്ന നിരവധി കീടനാശിനികളില്‍ ഏറ്റവും മാരകമായത് 'സെവിന്' തന്നെയായിരുന്നു. അതേ സെവിന്റെ നിരവധി കുപ്പികളാണ് ഇക്കഴിഞ്ഞ ദിവസം മറ്റനേകം ഗുരുതര പ്രത്യാഘാതങ്ങളുളവാക്കുന്ന ഏഴു ടണ്ണോളം കീടനാശിനികളോടൊപ്പം കണ്ണൂര് ജില്ലയിലെ രയരോം, കുപ്പം പുഴയിലെ ആഴങ്ങളിലേയ്ക്ക് ആറുപേരടങ്ങിയ ഒരു സംഘം വലിച്ചെറിഞ്ഞത്.
....തുടരുന്നു.
ReplyDeleteമഴ കുറവായിരുന്ന ആ ദിവസം അര്‍ധരാത്രിയോടടുത്ത്, കുറച്ചുപേര്‍ നദിക്കരയില്‍ മിനിലോറിയുമായി എത്തിയപ്പോള്‍ നാട്ടുകാര്‍ ആദ്യം കരുതിയത് അനധികൃതമായി മണല്‍വാരാനെത്തിയവരാണെന്നാണ്. അല്ലെങ്കില്‍ വിവാഹപാര്‍ട്ടിയോ മറ്റോ കഴിഞ്ഞ് മാലിന്യം പുഴയിലൊഴുക്കാന്‍ വന്നവരാണെന്നുകരുതി നേരം വെളുത്തപ്പോള്‍ നദിയില്‍ കുളിക്കാനിറങ്ങിയവര്‍ക്ക് ശാരീരികാസ്വാസ്ഥ്യവും മേലാസകലം ചൊറിച്ചിലുമുണ്ടായപ്പോഴാണ് സംഗതിയുടെ ഗുരുതരാവസ്ഥ ജനങ്ങള്‍ക്ക് മനസ്സിലാകുന്നത്. തങ്ങളുടെ നദിയിലൂടെ ഒഴുകുന്നത് ജലമല്ല, മറിച്ച് വിഷമാണ് എന്ന യാഥാര്‍ഥ്യം അവര്‍ മനസ്സിലാക്കി.
ഒരൊറ്റ രാത്രികൊണ്ട് രണ്ടുലോറികളിലായി ഏഴു ടണ്ണോളം മാരക കീടനാശിനികളാണ് ആലക്കോട്ടുള്ള ഒരു കീടനാശിനി വ്യാപാരിയുടെ നേതൃത്വത്തില്‍ ഒരു സംഘം കുപ്പം, രയരോം പുഴയില്‍ ഒഴുക്കിയത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി പൂട്ടിക്കിടന്ന കീടനാശിനിക്കടയില്‍ കെട്ടിക്കിടന്ന രാസമാലിന്യങ്ങള്‍ ഒറ്റ രാത്രിയില്‍ ഒരു നദിയെ വിഷമയമാക്കി.
പശ്ചിമഘട്ടമലനിരയിലെ പൈതല്‍ മലയില്‍ നിന്ന് ഉദ്ഭവിച്ച് ആയിരങ്ങളുടെ കാര്‍ഷിക വൃത്തിക്ക് ജലമേകി നാല്‍പ്പതു മീറ്ററോളം വീതിയില്‍ ഒഴുകുന്ന രയരോം പുഴയില്‍ ഉടനീളം കീടനാശിനി ഒഴുക്കി രണ്ടുദിവസങ്ങള്‍ക്ക് ശേഷം ജലത്തിനുമുകളില്‍ വിഷപ്പാട കെട്ടിനില്‍ക്കുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനെത്തിയ രണ്ടുപേരടക്കം പതിനൊന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. നെല്ല്, റബ്ബര്‍ തുടങ്ങി മറ്റ് പച്ചക്കറി കൃഷികള്‍ക്കും വ്യാപകമായി ഉപയോഗിക്കപ്പെട്ടുവരുന്ന മോണോ പ്രോട്ടോഫോസ്, ഇഞ്ചി തുടങ്ങിയ വിളകളിലെ കളനശിപ്പിക്കുന്ന റൗണ്ട് അപ്പ് തുടങ്ങി, കാസര്‍കോട്ടെ പെദ്രെ, പെരിയെ, എന്മഗജെ, സ്വര്ഗെ തുടങ്ങിയ പ്രദേശങ്ങളെ തീരാദുരിതത്തിലാഴ്ത്തിയ എന്‍ഡോ സള്ഫാന്വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.
കരയില്‍ ഒഴുകിയെത്തിയതും രക്ഷാപ്രവര്‍ത്തകര്‍ പുഴയില്‍ നിന്നും ശേഖരിച്ചതുമായ കീടനാശിനികളുടെ കുപ്പികളില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു. ''കൈ കൊണ്ട് തൊടരുത്'', ''കുട്ടികള്‍ക്കരികെ സൂക്ഷിക്കരുത്'', ചിലതിലാവട്ടെ ''ജലവുമായി സമ്പര്‍ക്കത്തിനിടയാവരുത്'' എന്നിങ്ങനെ.
തങ്ങളുടെ പുഴയിലൂടെ ജീവന്‍ അപഹരിക്കാന്‍ കഴിയുംവിധം മാരകമായ അളവില്‍ കീടനാശിനികള്‍ ഒഴുകുന്നതറിഞ്ഞ് ഇപ്പോള്‍ പ്രദേശവാസികള്‍ ഭീതിയിലാണ്. മുങ്ങിത്തപ്പി കീടനാശിനികള്‍ വാരിയെടുക്കുന്ന സുരക്ഷാപ്രവര്‍ത്തകരുടേതടക്കം ഈ നദിയുമായി ഏതെങ്കിലും രീതിയില്‍ ബന്ധപ്പെടുന്ന ആയിരക്കണക്കിന് ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കാതെ, നിര്‍ദാക്ഷണ്യം പുഴയില്‍ വിഷം കലര്‍ത്തിയവര്‍ ആരായാലും അവര്‍ നിയമത്തിന് മുന്നില്‍ ശിക്ഷാര്‍ഹരാണ്.
ശരീരം മുഴുവന്‍ മൂടുംവിധമുള്ള സ്വിമ്മിംഗ് സ്യൂട്ട് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനെത്താന്‍ നാവികസേന വൈകുമ്പോള്‍, ഗ്വാളിയോര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ആണവ റിയാക്ടര്‍ ദുരന്തസേനാസംഘം എത്തുമെന്നും തങ്ങളുടെ ജീവന്‍ രക്ഷിക്കുമെന്ന പ്രതീക്ഷയിലുമാണ് ഈ പ്രദേശങ്ങളിലെ ജനങ്ങള്‍.
നെടുവോട്, വട്ടക്കയം, ബീമ്പുംകാട്, രയരോം, കരിങ്കയം, കുവേരി, എരുവാട്ടി, ഓടക്കയം, മംഗരം പ്രദേശങ്ങളിലെ ജനങ്ങളെയാണ് ഈ ദുരന്തം നേരിട്ട് ബാധിക്കുന്നത്. ജലവുമായി കലരുമ്പോള്‍ കൂടുതല്‍ മാരകമായ പ്രത്യാഘാതം സൃഷ്ടിക്കുന്നവയാണ് പുഴയില്‍ ഒഴുക്കിയ കീടനാശിനികളില്‍ അധികവുമെന്നിരിക്കെ വരും ദിനങ്ങളില്‍ ഉണ്ടാവാനിടയുള്ള പ്രത്യാഘാതങ്ങള്‍ക്ക് ആഴം കൂടും. നദിയും അതുമായി ബന്ധപ്പെട്ടുകിടക്കുന്ന ആവാസ വ്യവസ്ഥയുടേയും മറ്റ് പാരിസ്ഥിതിക ദുരന്തങ്ങള്‍ വേറെ....
രയരോം പുഴ ഒഴുകി ചെപ്പാരപ്പടവിലെത്തുമ്പോള്‍ ഈ നദിയിലെ ജലമാണ് പ്രദേശത്തെ ആയിരങ്ങള്‍ കുടിവെള്ളമായി ഉപയോഗിക്കുന്നത്. വീട്ടില്‍ നൃത്തം ചെയ്തുകൊണ്ടിരിക്കുന്ന ഒരു കുഞ്ഞോ, നദിക്കരയിലെ പാടത്ത് പണിയെടുത്തുകൊണ്ടിരിക്കേ ഒരച്ഛനോ ഏതു നിമിഷവും മരിച്ചുവീണേയ്ക്കാം എന്ന സ്ഥിതിയാണിപ്പോഴുള്ളതെന്ന് ഭയപ്പെടണം.
ഈ പുഴയിലെ ജലവുമായി യാതൊരു തരത്തിലുള്ള സമ്പര്‍ക്കവും പാടില്ലെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ കൊടും ക്രൂരത ചെയ്തവരെ ഒരിക്കലും വെറുതേ വിടാന്‍ പറ്റില്ല.
ReplyDeleteഇന്ന് പണവും രാഷ്ട്രീയ പിന്‍ബലവും ഉണ്ടെങ്കില്‍ എന്ത് ക്രൂരത
ചെയ്താലും അവരൊക്കെ സമൂഹത്തില്‍ മാന്യന്മാരായി നടക്കുന്നത്
നമ്മള്‍ കാണുന്നു.എന്തായാലും ഇവരുടെ കാര്യത്തില്‍ എങ്ങിലും
അങ്ങിനെ ഒന്നുണ്ടാവതിരിക്കട്ടെ.വിവരമില്ലയ്മ ആണ് ഇത് എന്ന് പറയാന്‍ പറ്റില്ല.ഇത് ചെയ്തവര്‍ക്ക് നിയമം കഠിന ശിക്ഷ തന്നെ
നല്‍കട്ടെ.
പുഴയില്‍ കീടനാശിനി:6പേര്‍ അറസ്റ്റില്‍.
ReplyDeleteതാനെന്താടോ മലയാളീ,ഇനിയും നന്നാവാത്തെ..?
നമ്മുടെ നാട്ടില്‍ ഇത്തരം ചെയ്തികള്‍ക്ക് യോജിച്ച ശിക്ഷയുണ്ടോ എന്നതാണ് വിഷയം..ഒരു 3000 രൂപ ഫൈന്‍ കൊടുത്താല്‍ ഊരിപ്പോകാവുന്ന കേസ് ആണിതെന്നു പറയുന്നത് കേട്ടു...ശരിയാണെങ്കില്‍ രയറോം ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും..ദുരന്ത നിവാരണത്തിനു ലക്ഷങ്ങളോ കോടികളോ തന്നെ ചിലവാക്കേണ്ടി വരുമെന്നത് മറ്റൊരു വിരോധാഭാസം..പ്രത്യക്ഷ ചിലവുകളേക്കാള്‍ എത്രയോ അധികമായിരിക്കും മണ്ണും ജലവും ദുഷിക്കുന്നത് കൊണ്ടുള്ള നഷ്ടങ്ങള്‍..ഉറക്കം നടിക്കുന്നവരെ എങ്ങനെ വിളിച്ചുണര്‍ത്തും?
ReplyDeleteആഗോളചൂഷകമുതലാളിത്തഭീകരർ ഭോപ്പാലിൽ അധഃസ്ഥിതജനങ്ങളെ കൊന്നൊടുക്കാനുപയോഗിച്ചതിൽ ഏറ്റവും മാരകമായത് 'സെവിന്' തന്നെയായിരുന്നു. അതേ സെവിന്റെ നിരവധി കുപ്പികളാണ് ഇക്കഴിഞ്ഞ ദിവസം മറ്റനേകം ഗുരുതര പ്രത്യാഘാതങ്ങളുളവാക്കുന്ന ഏഴു ടണ്ണോളം കീടനാശിനികളോടൊപ്പം കണ്ണൂര് ജില്ലയിലെ രയരോം, കുപ്പം പുഴയിലെ ആഴങ്ങളിലേയ്ക്ക് ഭരണകൂട ഉത്തരവാദിത്തമില്ലായ്മയുടെ യദാർഥഭീകരജാഗ്രതാബോധക്കേടിന്റെ സൂഷ്മതാരാഹിത്യം വലിച്ചെറിയിച്ചത്. , കാസര്കോട്ടെ പെദ്രെ, പെരിയെ, എന്മഗജെ, സ്വര്ഗെ തുടങ്ങിയ പ്രദേശങ്ങളെ തീരാദുരിതത്തിലാഴ്ത്തി സാധാരണക്കാരും പാവപ്പെട്ടവരുമായ ജനങ്ങളെ നിത്യരോഗാവസ്ഥയിലും ദാരിദ്ര്യത്തിലും തളച്ചിടാനായി മുതലാളിത്തഭീകരർ കൂട്ടിക്കൊടുപ്പുകാരായജനവഞ്ചക നേതാക്കളുടേയും ഉദ്യോഗസ്ഥദുഷ് പ്രഭുക്കളുടേയും കാർമ്മികത്വത്തിലൂടെ ഭീകരപ്രവർത്തനപരീക്ഷണത്തിനുപയോഗിച്ച എന്ഡോ സള്ഫാന്വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു.തൊഴിലാളി പാർട്ടിയുടെ മുതലാളിനേതാക്കളുടെ ജനവ്ഞ്ചനയുടെ ജീവിക്കുന്ന പ്രതീകങ്ങളായ എന്റോസൾഫാൻ ഇരകൾ പുഴുക്കളേപ്പോലെ പിടഞ്ഞിഴയുമ്പോൾ നൂറും ഇരുന്നൂറും കൊടുത്തു കബളിപ്പിക്കാനാകുമെന്ന ഇടതുപക്ഷമുഖമൂടിയിട്ട മുതലാളിത്ത ധാഷ്ട്യമാണിതെല്ലാം വ്യക്തമാക്കുന്നത്.
ReplyDeleteതീർച്ചയായും ഇതു പരിസ്ഥിതിയേയും പച്ചമനുഷ്യനേയും കാലങ്ങളോളം കടുത്തദുരിതത്തിലാക്കുന്ന കൊടുംഭീകരപ്രവർത്തനം തന്നെയാണ്. അച്ചുതാനന്തൻ സർക്കാർ ഈ ദുരന്തങ്ങൾക്കുത്തരവാദികളാണ്.രാജിവച്ചു ശിക്ഷയേൽക്കാനുള്ള സന്നാദ്ധതയോടെ കോടതിയിലേക്കുപോയി കീഴടങ്ങി മുഴുവൻ ജനങ്ങളോടും മാപ്പുപറയുകയാണ് മാന്യത അല്പമെങ്കിലുമുണ്ടെങ്കിൽ അഭികാമ്യം. ജനവഞ്ചകഭരണ കെടുകാര്യസ്ഥതയും നീതിനിയമപാലന ശേഷിക്കുറവുമാണിത്തരം ജനനശീകരണഭീകരപ്രവർത്തനങ്ങൾക്കു ഒട്ടും മടിയില്ലാത്ത ദുരുപയോഗപ്പെടുത്തലിനു പ്രോത്സാഹനമേകുന്നത്.അധികാരത്തിലുള്ള ഭരണകൂടഭീകരരുടേയും കുറ്റകരമായ അനാസ്ഥക്കിടയാക്കിയ ഉദ്യോഗസ്ഥരുടേയും സകല സ്വത്തുക്കളും പിടിച്ചെടുത്ത് കാലാകാലം ജയിലിലടക്കാൻ നീതിപീഠം തയ്യാറായ്യാലല്ലാതെ ഇത്തരം ജനഘാതകമുതലാളിത്തഭീകരത അവസാനിക്കില്ല. ജനങ്ങളിവിടെ ഭരണകൂടനെറികേടുകൊണ്ടുണ്ടായ മരണഭീതികൊണ്ട് ഞെട്ടിവിറക്കുമ്പോൾ സംസ്ഥാനം വിട്ടങ്ങകലെ നേതാക്കളും ഭരണകൂട മന്ത്രിഭീകരരും മുതലാളിത്തഭീകരകൂട്ടിക്കൊടുപ്പിന്റെ വിഹിതംവർദ്ധിപ്പിക്കാനുള്ള പുതുപുത്തൻ തന്ത്രങ്ങളാവിഷ്കരിക്കാൻ പാർട്ടീകേളീ മാമാങ്കരതിരസലീലകളാടിത്തിമിർക്കുകയാണ്.ജനാടിത്തറനഷ്ടപ്പെടുത്തിയ മേലാളനേതാക്കളുടെ മണ്ണൊലിപ്പുമതിഭ്രമങ്ങൾ പാർട്ടിയെപ്പോലും പരിഹാസ്യമാക്കിക്കൊണ്ടിരിക്കയാണ്.. സാധാരണക്കാരും പാവപ്പെട്ടവരുമായ അണികളേ തൊഴിലാളിനേതാക്കളെന്ന മുതലാളിത്തഭീകരപിമ്പുകളെ തിരിച്ചറിയുക.അവർ ഒട്ടുമുക്കാലും ചൂഷകമുതലാളിത്തഭീകരരുടെ ജനനാശികളാണിപ്പോഴെന്നു പകൽ വെളിച്ചം പോലെ തെളിയിച്ചു കൊണ്ടാണ് വൈദേശികാലംക്ര്ത രമ്യഹർമ്മങ്ങളിലെ ആഢംഭരത്തിന്റെ അധികാരോന്മത്തത കൊണ്ടാടുന്നത്.
ReplyDeleteസുദ ർശ
ശുദ്ധജലം
ReplyDeletehttp://vaakku.ning.com/profiles/blogs/3419212:BlogPost:126197
ഇതേപോലെ മലയാളികള്‍ വീടുകളില്‍ നിന്ന് പ്ലാസ്റ്റിക് കവറുകളില്‍ കെട്ടിപ്പൊതിഞ്ഞ് അന്യന്റെ കൃഷിഭൂമികളില്‍ കൊണ്ടെറിയുന്നതോ? അതിലും കാണും ഉപയോഗശ്യൂന്യമായ ബാറ്റരികളും, കീടനാശിനിക്കുപ്പികളും മറ്റും. ശിക്ഷിക്കാന്‍ തുടങ്ങിയാല്‍ ആരെയൊക്കെ ശിക്ഷിക്കണം. മരിക്കുന്ന മണ്ണും, ശുദ്ധമല്ലാത്ത വായു ജലം എന്നിവയും മിച്ചം വരും തലമുറക്ക്. മണ്ണിരകളെ സംരക്ഷിക്കുന്ന മണ്ണും അതിലൂടെ ആഴന്നിറങ്ങി ബാക്ടീരിയയുടെ സഹായത്താല്‍ ശുദ്ധീകരിക്കപ്പെടുന്ന ജലവും അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡയോക്സൈഡിലെ കാര്‍ബണെ സൂര്യപ്രകാശത്തിന്റെ സഹായത്താല്‍ പക്ഷിമൃഗാദികള്‍ക്കും, മനുഷ്യനും വയറ് നിറക്കാന്‍ അന്നജവും ശുദ്ധമായ വായുവും ലഭ്യമാക്കുവാന്‍ പ്രയത്നിക്കുന്ന കര്‍ഷകനോട് എല്ലാപേര്‍ക്കും വെറുപ്പാണ്. വിവാഹമാര്‍ക്കറ്റില്‍ അവന് ഡിമാന്‍ഡില്ല.
ReplyDeleteപത്രത്തിൽ അന്നേ വായിച്ചിരുന്നു...ടീവിയിലും കണ്ടിരുന്നു...ഇപ്പോൾ പുഴയിൽ ഇറങ്ങാൻ തോന്നാറില്ല.. ആശുപത്രികളിലെ മാലിന്യം പുഴയിൽ തള്ളാൻ വന്നവരെ പലപ്പോഴും നമ്മുടെ നാട്ടിൽ ആളുകൾ കണ്ടു പിടിച്ച് വിരട്ടിയോടിച്ചിരുന്നു.. പുഴയിൽ കോഴിയേയും കാളയേയും പോത്തിനേയും വെട്ടിയാലുള്ള അവശിഷ്ടം തള്ളാനും, ആശുപത്രി മാലിന്യം തള്ളാനും, കീടനാശിനി തള്ളാനും വിവരമുള്ള മലയാളി പഠിച്ചിരിക്കുന്നു... അത്രയ്ക്ക് സാങ്കേതിക പരിജ്ഞാനമില്ലാത്ത പഴയ മലയാളി വിഭാഗം എല്ലാം കുഴിച്ചിടുകയോ തീയ്യിട്ട് നശിപ്പിക്കുകയോ ചെയ്ത് പ്രകൃതിയെ ശുദ്ധമാക്കി സൂക്ഷിച്ചിരുന്നു..ഒരു പക്ഷെ വിവരം കൂടിപ്പോയതിന്റെ വിവരക്കേടാകാം!
ReplyDeleteസത്യം പറയാമല്ലോ. ഈ വാര്‍ത്ത കേട്ടപ്പോ ആദ്യം ഈ ബ്ലോഗിനെ പറ്റി ആണ് ഓര്‍മ വന്നത്. ഇങ്ങനെ ഒക്കെ ചെയ്യുന്നവന്‍ മലയാളി ആണല്ലോ എന്നതാണ് ദുഃഖം.
ReplyDeleteഎവിടെ തിരിഞ്ഞാലും ഏറ്റവും വിദ്യാഭ്യാസവും സംസ്കാരവും ഉണ്ടെന്നു ഭാവിക്കുകയും എന്നാല്‍ പ്രവര്‍ത്തിയില്‍ ഒന്നാംതരം വിവരക്കേടുകള്‍ കാണിക്കുകയും
ചെയ്യുന്ന വേറെ ആള്‍ക്കാര്‍ ഉണ്ടാവില്ല.
ഇത്തരം സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങളെ കൈകാര്യം ചെയ്യുകയും പ്രതികരിക്കുകയും ചെയ്യുന്ന നല്ല ചിന്താഗതികളെ നമിക്കുന്നു.
ReplyDelete